വിദ്യാർത്ഥിയുടെ കൊലപാതകം ; പ്രതി ട്രെയിനിന് മുന്നിൽചാടി മരിച്ചു

നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്.
accused suicide
Published on

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ രക്ഷപ്പെട്ട് പ്രതി ആത്മഹ്യത ചെയ്‌തു.വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിസിനെ കൊലപ്പെടുത്തിയ കേസ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കൊലപതാകം നടന്നത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com