ആറുവയസുകാരന്റെ കൊലപാതകം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞതായും കണ്ടെത്തി.
mala murder case
Updated on

എറണാകുളം : മാളയിലെ ആറുവയസുകാരന്റെ കൊലപാതകം മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞതായും കണ്ടെത്തി. കൊലപാതകം അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

അതിക്രൂരമായാണ് അറുവയസുകാരന്‍ കൊല്ലപ്പെട്ടത്. ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തില്‍ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി ജോജോയുടെ മൊഴി നൽകി.

കോടതിയില്‍ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി.

Related Stories

No stories found.
Times Kerala
timeskerala.com