ഇരുമ്പ് കമ്പി വടി കൊണ്ട് അനുജനെ തലക്കടിച്ച് കൊലപ്പെടുത്തി ; പ്രതി കുറ്റക്കാരൻ |Murder case

പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു.
arrest
Published on

തൃശ്ശൂർ : മാള കുമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കുമ്പിടി ആലത്തൂർ നാലുകണ്ടൻ പോളാണ്‌ കേസിലെ പ്രതി.

ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വിനോദ്‌കുമാറാണ്‌ പ്രതി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്. പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു. പ്രതിയ്ക്ക് ഉള്ള ശിക്ഷ തിങ്കളാഴ്ച്ച പ്രസ്താവിക്കും.സഹോദരനായ ആന്റുവിനെ (56 ) കൊലപ്പെടുത്തിയത്.

2020 സെപ്റ്റംബർ 22നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്ത്‌ ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു മണ്ണിട്ടു മൂടിയിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ ഇരുമ്പ് കമ്പി വടി കൊണ്ട് ആന്റുവിന്റെ മുഖത്തും കഴുത്തിലും തലയിലും അടിച്ച് മാരകമായി പരിക്ക് ഏൽപിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com