Kerala
ഭാര്യയെ കുത്തിക്കൊന്ന് ഒളിവിൽ പോയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ |Murder case
വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം : കൊല്ലം കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് ( 45 ) മരിച്ചത്. വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് സാനുക്കുട്ടൻ ഭാര്യ രേണുകയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് സാനുക്കുട്ടൻ ഒളിവിലായിരുന്നു.കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിൽ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സാനുക്കുട്ടൻ കത്രിക കൊണ്ട് രേണുകയെ കുത്തി പരിക്കേൽപ്പിക്കുയായിരുന്നു. രേണുകയുടെ കഴുത്തിനും വയറിനും ഒന്നിലേറെ കുത്തേറ്റിരുനനു.ഗുരുതരമായി പരിക്കേറ്റ രേണുക മരിക്കുകയായിരുന്നു