ഭാര്യാമാതാവിനെ അടിച്ചുകൊന്നു ; പ്രതിയായ മരുമകന് ജീവപര്യന്തം കഠിന തടവ് |murder case

കിളിമാനൂർ അടയമൺ വയ്യാറ്റിൻകര പ്രസാദി (55) നെയാണ് കോടതി ശിക്ഷിച്ചത്.
murder case
Published on

തിരുവനന്തപുരം : ഭാര്യാമാതാവിനെ അടിച്ചുകൊന്ന കേസിൽ പ്രതിയായ മരുമകന് ജീവപര്യന്തം കഠിന തടവ് ശിക്ഷ.കിളിമാനൂർ അടയമൺ വയ്യാറ്റിൻകര പ്രസാദി (55) നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻ 2 കോടതി ശിക്ഷിച്ചത്. തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴ ശിക്ഷയും പ്രതി ഒടുക്കണം.

വസ്തു എഴുതി നൽകാത്തതിന്‍റെ പേരിലാണ് കിളിമാനൂർ പഴയകുന്നുമ്മേൽ അടയമൺ വയറ്റിൻകര കുന്നിൽ വീട്ടിൽ രാജമ്മയെ(83) മരുമകനായ പ്രതി കൊലപ്പെടുത്തിയത്. രാജമ്മയുടെ മകൾ സലീനയുടെ ഭർത്താവാണ് പ്രസാദ്.

രണ്ട് ആൺകുട്ടികളുടെ മാതാവായ സലീന വർഷങ്ങൾക്കു മുമ്പ്‌ ജീവനൊടുക്കിയിരുന്നു. പ്രസാദും കുട്ടികളും രാജമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 2014 ഡിസംബർ 26ന് രാത്രിയിൽ ടിവി കണ്ടിരുന്ന രാജമ്മയെ പുറകിലൂടെ എത്തിയ പ്രതി വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com