കൊലപാതകക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്|murder case

സാഹിര്‍ എന്നയാളുടെ മീന്‍കച്ചവടം പ്രതി രൂപേഷ് തടഞ്ഞിരുന്നു.
crime
Published on

കോഴിക്കോട് : കൊലപാതകക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. കോഴിക്കോട് കരിക്കാംകുളം സ്വദേശി രാജീവനെ കുത്തിക്കൊന്ന കേസിലെ പ്രതി രൂപേഷിനെയാണ് കേഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ കോടതി ശിക്ഷിച്ചത്.

2021 ഓഗസ്റ്റ് 20 തിന് കരിക്കാംകുളം കാഞ്ഞിരമുക്ക് എന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. സാഹിര്‍ എന്നയാളുടെ മീന്‍കച്ചവടം പ്രതി രൂപേഷ് തടഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച രാജീവന്‍ എന്നയാളെയാണ് രൂപേഷ് കത്തികൊണ്ട് കുത്തിയത്. സാഹിര്‍ അലിക്കും കുത്തേറ്റിരുന്നു. പരിക്കേറ്റ രാജീവന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രാജീവനെ കൊലപ്പെടുത്തിയതിന് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. സാഹിര്‍ അലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഏഴുവര്‍ഷം കഠിനതടവും കേഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. മരിച്ച രാജീവന്‍റെ കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com