

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം നടത്തിയ സംഭവത്തിൽ കന്യാസ്ത്രീ ടീനാ ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി.) പരാതി നൽകി.(Murder call against CM, Supreme Court lawyer files complaint with DGP)
കന്യാസ്ത്രീ ടീനാ ജോസിനെതിരെയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ കെ. ആർ. ആണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
കന്യാസ്ത്രീ ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണമാണ് നടത്തുന്നതെന്നും, വിഷയത്തിൽ കേസെടുത്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.