
കണ്ണൂർ : സഹോദരങ്ങളായ ബി ജെ പി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളായ 12 സി പി എം പ്രവർത്തകർക്ക് 7 വർഷം തടവ് ശിക്ഷ. കണ്ണൂരാണ് സംഭവം. (Murder attempt of BJP workers in Kannur)
കൊലപാതക ശ്രമം ഉണ്ടായത് രഞ്ജിത്ത്, രജീഷ് എന്നിവർക്ക് നേരെയാണ്. കേസിൽ ആകെ 13 പ്രതികൾ ആണുള്ളത്. വിചാരണയ്ക്ക് ഹാജരാകാതെ ഇരുന്ന ഒന്നാം പ്രതി വിനുവിൻ്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും.