പത്തനംതിട്ട :വയോധികയെ കയ്യും കാലും കെട്ടി തീ കൊളുത്തിക്കൊല്ലാൻ ശ്രമിച്ചത് പോലീസുകാരൻ്റെ ഭാര്യ തന്നെയാണെന്ന് സ്ഥിരീകരണം. സംഭവം നടന്നത് പത്തനംതിട്ട കീഴ് വായ്പൂരിലാണ്. (Murder attempt in Pathanamthitta)
ലത എന്ന 61കാരിയാണ് ആക്രമണത്തിനിരയായത്. സുമയ്യ ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് തീയിട്ടത്. സ്വർണ്ണം നൽകാത്തതിലുള്ള പകയാണ് കാരണമെന്നാണ് പോലീസ് പറയുന്നത്.
ഇവർ ലതയുടെ മാലയും 2 വളയും കവർന്നു. ഇന്ന് സ്വർണ്ണം കണ്ടെടുക്കാനായി ക്വാർട്ടേഴ്സിൽ പരിശോധന നടത്തും. പ്രതി പോലീസ് കസ്റ്റഡിയിൽ മഹിളാ മന്ദിരത്തിലാണ്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.