തിരുവനന്തപുരം : മുരാരി ബാബുവിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. സ്വർണ്ണപ്പാളികൾ, ചെമ്പെന്ന് എന്ന് മനപ്പൂർവ്വം രേഖപ്പെടുത്തിയിരിക്കുന്നത്.1998ൽ തന്നെ പാളികൾ സ്വർണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു.
തട്ടിപ്പിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ശബരിമലയിൽ നടന്ന തട്ടിപ്പിൽ മുരാരി ബാബു ബോധപൂർവം കൂട്ടുനിന്നു. ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തത്.
ബുധൻ രാത്രി പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യൽ നടത്തിയിരുന്നു. ശേഷം റാന്നി കോടതിയിൽ ഹാജരാക്കിയ ബാബുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.