
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിമാർ.പത്ത് വൈസ് പ്രസിഡന്റ്മാരുടെ പട്ടികയും പ്രഖ്യാപിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, ആർ. ശ്രീലേഖ ഐപിഎസ്( റിട്ടയേഡ്), കെ. സോമൻ, അഡ്വ. കെ. കെ. അനീഷ്കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാർ.
അതേസമയം, ജനറൽ സെക്രട്ടറിമാരിൽ വി. മുരളീധരപക്ഷത്തിന് പ്രാതിനിധ്യമില്ലാതായി.സംസ്ഥാന അധ്യക്ഷന്റെ ശൈലിക്ക് എതിരെ കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധര പക്ഷം വലിയ വിമർശനം ഉയർത്തിയിരുന്നു. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പാർട്ടിയിൽ നിന്ന് പൂർണ സഹകരണം കിട്ടുന്നില്ലെന്നും പരാതി ഉന്നയിച്ചു. അതിനു പിന്നാലെയാണ് സംസ്ഥാന ഭാരവാഹികളുടെ പട്ടികയിൽ നിന്ന് മുരളീധര പക്ഷത്തെ വെട്ടിയത് എന്നാണ് റിപ്പോർട്ട്.