ഇടുക്കി: മൂന്നാറിൽ കെ.എസ്.ആർ.ടി.സി. ആരംഭിച്ച 'റോയൽ വ്യൂ' ഡബിൾ ഡെക്കർ സൈറ്റ് സീയിംഗ് സർവീസ് സൂപ്പർ ഹിറ്റായി മുന്നേറുന്നു. സർവീസ് തുടങ്ങി വെറും 9 മാസങ്ങൾ കൊണ്ട് വരുമാനം ഒരു കോടി രൂപ പിന്നിട്ടതായി കെ.എസ്.ആർ.ടി.സി. അറിയിച്ചു.(Munnar Royal View Double Decker Service becomes a super hit, Revenue of one crore in 9 months)
2025 ഫെബ്രുവരി 9 നാണ് മൂന്നാറിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. 9 മാസം കൊണ്ട് സർവീസ് നേടിയ മൊത്തം വരുമാനം 1,00,07,400 രൂപയാണ്. ചുരുങ്ങിയ സമയം കൊണ്ട് ഡബിൾ ഡെക്കർ ബസ് വിനോദസഞ്ചാരികൾക്കിടയിൽ വൻ ശ്രദ്ധ നേടുകയും കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക ലാഭം നേടിക്കൊടുക്കുകയും ചെയ്തിരിക്കുകയാണ്.
മൂന്നാറിൻ്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡബിൾ ഡെക്കർ ബസിലെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.