
കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് ഈമാസം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീയാണ് ഇക്കാര്യം അറിയിച്ചത്.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥലവും സാമ്പത്തിക സഹായമായി 40 ലക്ഷവും അനുവദിക്കണമെന്ന ആവശ്യം ജില്ലാ കലക്ടറെ അറിയിച്ചു. ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 89 ഗുണഭോക്താക്കളെ ജില്ല കലക്ടര്‍ രണ്ടാംദിനമായ ചൊവ്വാഴ്ച നേരില്‍ കണ്ടു സംസാരിച്ചു. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിന്റെ പ്ലാനില്‍ അടയാളപ്പെടുത്തിയ മേല്‍ക്കൂരയിലെ ചരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോട് ചേര്‍ന്ന് പുറത്തായി നിര്‍മിച്ച സ്റ്റെയര്‍ അകത്ത് ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.