വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്. വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്.ലാൻഡ് ഡെവലപ്മെൻ്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമ്മാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
തൃക്കൈപ്പറ്റ വെള്ളിതോടിൽ തോട്ടഭൂമിവാങ്ങി അനധികൃതമായി തരംമാറ്റി, നേതാക്കൾ കോടികൾ തട്ടിയെന്ന ആരോപണം നേരിടുന്ന ഭൂമിയിലെ നിർമാണത്തിനാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് നിർമാണം നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു.നിർമ്മാണം നിർത്തിവയ്ക്കാൻ നിലവില്‍ വാക്കാലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർമ്മാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.