വഴിപാടായി സമർപ്പിക്കുന്നതും പ്രസാദമായി നൽകുന്നതും മഞ്ച്, പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ വേണ്ടി മഞ്ച് വഴിപാട്; അറിയാം തലവടി ബാലമുരുക ക്ഷേത്രത്തെ കുറിച്ച്|Munch Murugan Temple

Munch Murugan Temple
Published on

ക്ഷേത്രത്തിലെ വഴിപാട് കഴിഞ്ഞ് പ്രസാദമായി നിങ്ങൾക്ക് ഒരു ചോക്ലേറ്റ് മിഠായി കിട്ടിയാലോ? പ്രസാദമായി ചോക്ലേറ്റ് കിട്ടുന്ന ക്ഷേത്രമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപ്പം പ്രയാസം തോന്നുമല്ലേ? എന്നാൽ നമ്മുടെ കേരളത്തിൽ അങ്ങനെയൊരു ക്ഷേത്രമുണ്ട്. നെസ്‌ലെയുടെ മഞ്ചാണ് ഈ ക്ഷേത്രത്തിലെ വഴിപാട്. ആലപ്പുഴയിലെ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് ഏറെ വിചിത്രമായ ഈ ആചാരം പിന്തുടരുന്നത്. ബാലമുരുകനായി മുരുകനെ ആരാധിക്കുന്ന ഈ ക്ഷേത്രം തെക്കൻ പഴനിയെന്നും അറിയപ്പെടുന്നു. (Munch Murugan Temple)

ആലപ്പുഴയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മഞ്ച് മുരുകൻ ക്ഷേത്രം എന്നും അറിയപ്പെടുന്ന തലവടി ബാലമുരുക ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്നതും പ്രസാദമായി നൽകുന്നതും മഞ്ചാണ്. പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷം മഞ്ച് ഭക്തർക്ക് പ്രസാദമായി നൽകുന്നത്. ഇങ്ങനെ മഞ്ച് നൽകുന്നത് കൊണ്ടാണ് ഈ ക്ഷേത്രം മഞ്ച് മുരുക ക്ഷേത്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇന്ന്, ഇന്ത്യ ഒട്ടാകെ പ്രശസ്തമാണ് ഈ ക്ഷേത്രം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ചോക്ലേറ്റ് മിഠായിയാണ് മഞ്ച്. ഇരുപത്തിയാറു വർഷങ്ങ്ൾക്ക് മുൻപാണ് നെസ്‌ലെ മഞ്ച് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. എന്നാൽ, ഈ മുരുക ക്ഷേത്രത്തിൽ വ്യത്യസ്തമായ ഈ ആചാരം തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കുട്ടികളിൽ നിന്നാണ് മുതിർന്നവരിലേക്ക് ഈ ആചാരം എത്തപ്പെടുന്നത്. കുട്ടികൾ പരീക്ഷ ജയിക്കാനും ആഗ്രഹങ്ങൾ നടക്കാനും വേണ്ടി ക്ഷേത്രത്തിൽ മഞ്ച് സമർപ്പിക്കാൻ തുടങ്ങി. പതിയെ പതിയെ കുട്ടികൾ മാത്രം പിന്തുടർന്നിരുന്ന ഈ വഴിപാട് മുതിർന്നവരും ഏറ്റെടുത്തു തുടങ്ങി. ഭഗവാന് മഞ്ച് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിൽ ആഗ്രഹിച്ചതൊക്കെ നടക്കും എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ബലമുരുകനായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇഷ്ട്ടമുള്ള മിഠായി ഭഗവാനും ഇഷ്ടമായത് കൊണ്ടാണ് ഭക്തരുടെ ആഗ്രഹങ്ങൾ ബലമുരുകൻ നിറവേറ്റുന്നത് എന്നാണ് വിശ്വാസം.

തലവടി ബാലമുരുക ക്ഷേത്രത്തിൽ വഴിപാടായി മഞ്ച് നൽകുന്നതിനു പിന്നിൽ ഒട്ടനവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും ഒന്നിനും കൃത്യമായ വ്യക്തതയില്ല. പണ്ടൊരിക്കൽ ക്ഷേത്രം സന്ദർശിച്ച ഒരു ബാലൻ തന്റെ കൈയിൽ കരുതിയ മഞ്ച് ക്ഷേത്ര നടയിൽ വച്ച ശേഷം മടങ്ങി പോകുന്നു. എന്നാൽ, അൽപസമയം കഴിഞ്ഞ് മഞ്ച് എടുക്കാൻ തിരിക്കെ എത്തിയപ്പോൾ ക്ഷേത്രനടയിൽ മഞ്ച് ഉണ്ടായിരുന്നില്ല. ഈ കഥ പെട്ടാണ് നാട്ടിൽ പ്രചരിക്കുവാൻ തുടങ്ങിയത്. അധികം വൈകാതെ ക്ഷേത്രത്തെ തേടി നിരവധി ഭക്തർ മഞ്ചുമായി എത്തി തുടങ്ങി. ഈ ക്ഷേത്രത്തിൽ കുട്ടികൾക്ക് തുലാഭാരം നടത്തുന്നതും മഞ്ചിലാണ്. ക്ഷേത്രോത്സവത്തിൽ പ്രസാദമായി നല്കുന്നതും മഞ്ച്. ഒന്നോ രണ്ടോ മഞ്ചായും, വലിയ പെട്ടിയിൽ മഞ്ചായും എത്തുന്ന ഭക്തർ നിരവധിയാണ്. നിരവധി ഭക്തരാണ് തലവടി ബാലമുരുക ക്ഷേത്രത്തിലേക്ക് ദിനംപ്രതി ദർശനത്തിനായി എത്തുന്നത്.

Summary: The Munch Murugan Temple in Thalavady, Alappuzha, is known for its unique offering of Munch chocolates to Lord Bala Murugan.

Related Stories

No stories found.
Times Kerala
timeskerala.com