
ഊർങ്ങാട്ടിരി: മുനമ്പത്തെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം കാപട്യമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ആന്റോ ആന്റണി എം.പി. (Anto Antony)
ബി.ജെ.പി നടത്തുന്ന എല്ലാ ഇടപെടലുകളും ദുഷ്ട ലാക്കോടുകൂടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വെറ്റിലപ്പാറയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികളെ ആക്രമിക്കുകയും കേരളത്തിൽ സ്നേഹിക്കുന്നു എന്ന് നടിക്കുകയും ചെയ്യുകയാണ് ബി.ജെ.പി. മുനമ്പത്തെ ഒരാളെ പോലും കുടിയൊഴിപ്പിക്കാൻ യു.ഡി.എഫ് അനുവദിക്കില്ല. ഭൂപ്രശ്നത്തിൽ മുസ്ലിം പൊതുസമൂഹം സ്വീകരിച്ച സത്യസന്ധമായ നിലപാടിനെ അഭിനന്ദിക്കേണ്ടതിന് പകരം മുസ്ലിംവിരോധം ആളിക്കത്തിക്കുകയാണ് ബി.ജെ.പി. അതിന് കുടപിടിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.