
ആലപ്പുഴ : തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി കളക്ടർ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. (Mumps confirmed at School in Alappuzha)
സെപ്റ്റംബര്‍ 19 മുതലാണ് അവധി. ഇത്തരത്തിൽ വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്ന് പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടത്തണമെന്നാണ് ജില്ലാ കളക്ടർ പറഞ്ഞത്.