Mullaperiyar Dam: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ഇ​ന്ന് തു​റ​ന്നേ​ക്കും; മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ മാ​റ്റി; ജാഗ്രത നിർദ്ദേശം

mullaperiyar dam
Published on

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ഇ​ന്ന് തു​റ​ന്നേ​ക്കുമെന്ന് റിപ്പോർട്ട്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി ആ​കു​മ്പോ​ള്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ജ​ല​സേ​ച​ന വ​കു​പ്പ് ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. പെ​രി​യാ​ര്‍, മ​ഞ്ജു​മ​ല, ഉ​പ്പു​തു​റ, ഏ​ല​പ്പാ​റ, അ​യ്യ​പ്പ​ന്‍​കോ​വി​ല്‍, കാ​ഞ്ചി​യാ​ര്‍ ആ​ന​വി​ലാ​സം, ഉ​ടു​മ്പ​ഞ്ചോ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് 883 കു​ടും​ബ​ങ്ങ​ളി​ലെ 3,220 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ പ​ക​ല്‍ സ​മ​യ​ത്ത് മാ​ത്ര​മേ ആ​കാ​വൂ എ​ന്ന് ത​മി​ഴ്‌​നാ​ടി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​താ​യും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ണ് വെ​ള്ളി​യാ​ഴ്ച നാ​ല് വ​രെ ജ​ല​നി​ര​പ്പ് 135.25 ആ​ണ്. റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com