ഇടുക്കി : വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആയതോടെ ഇന്ന് രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. (Mullaperiyar Dam to be opened today)
1000 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കളക്ടർ അറിയിച്ചു.