Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു : തമിഴ്‌നാട്ടിലേക്ക് പോകുന്ന ജലത്തിൻ്റെ അളവ് കൂട്ടി, ജാഗ്രതാ നിർദേശം

രാത്രിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ പലയിടത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വണ്ടിപ്പെരിയാറിൽ വെള്ളം കയറി.
Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു : തമിഴ്‌നാട്ടിലേക്ക് പോകുന്ന ജലത്തിൻ്റെ അളവ് കൂട്ടി, ജാഗ്രതാ നിർദേശം
Published on

ഇടുക്കി : ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ജലനിരപ്പ് റൂൾ കർവ് പിന്നിട്ടാൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപൊകുന്ന ജലത്തിൻ്റെ അളവ് കൂട്ടി. പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ്.(Mullaperiyar Dam shutters opened)

ശനിയാഴ്ച രാവിലെ 8 മണിക്കുള്ള കണക്കുകൾ അനുസരിച്ച് ജലനിരപ്പ് 138.25 അടിയായി. പെരിയാറിന്റെ ഇരുവശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.

രാത്രിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ പലയിടത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വണ്ടിപ്പെരിയാറിൽ വെള്ളം കയറി. എല്ലാവരെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തിയിരുന്നു. തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പ് നൽകിയത് നാലു മണിയോടെയാണ്. കല്ലാർ അണക്കെട്ടും തുറന്നു.

Related Stories

No stories found.
Times Kerala
timeskerala.com