ഇടുക്കി : വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. അണക്കെട്ടിൻ്റെ 13 ഷട്ടറുകളാണ് തുറന്നത്. (Mullaperiyar Dam shutters opened)
ഇത് 10 സെൻറി മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നതെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്.
ഷട്ടറുകൾ തുറന്നത് ജലനിരപ്പ് 136.25 അടി ഉയർന്നതോടെയാണ്. പെരിയാറിന് തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടർ വ്യക്തമാക്കി.