

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാനാണ് കേന്ദ്രസർക്കാർ പുതിയ മേൽനോട്ടസമിതി രൂപീകരിച്ചത്.
അണക്കെട്ട് വിഷയത്തിൽ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജല കമ്മിഷന്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.
നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പിരിച്ചുവിട്ട്
ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാൻ അധ്യക്ഷനായ സമിതിക്ക് രൂപം കൊടുത്തുpp. നേരത്തെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ ജല കമ്മിഷന്റെ ചെയര്‍മാന്‍ ആയിരുന്നു.മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളുണ്ടായിരിക്കും. ഇതില്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാനും കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാനും അംഗമായിരിക്കും.