
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ (ജൂൺ 28, ശനിയാഴ്ച) തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എം. വിഘ്‌നേശ്വരി ഉത്തരവിട്ടു.
135 അടിയാണ് നിലവിൽ ജലനിരപ്പ് ഇതിനാൽ തമിഴ്നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാം. നിലവിൽ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുന്‍പായി ആളുകളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.