Mullaperiyar : ശക്തമായ മഴ : ഇടുക്കിയിൽ വീടുകളിൽ വെള്ളം കയറി, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി, സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും

13 ഷട്ടറുകളാണ് തുറക്കുന്നത്. സെക്കന്റിൽ 5000 ഘനയടി ജലം തുറന്നുവിടും
Mullaperiyar Dam is set to open its spillway shutters
Updated on

ഇടുക്കി : രാത്രിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ പലയിടത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വണ്ടിപ്പെരിയാറിൽ വെള്ളം കയറി. എല്ലാവരെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. (Mullaperiyar Dam is set to open its spillway shutters)

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. അണക്കെട്ട് ഇന്ന് തുറക്കും. 8 മണിയോടെ സ്പിൽവേ ഷട്ടറുകൾ തുറക്കും എന്നാണ് വിവരം. തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പ് നൽകിയത് നാലു മണിയോടെയാണ്.

13 ഷട്ടറുകളാണ് തുറക്കുന്നത്. സെക്കന്റിൽ 5000 ഘനയടി ജലം തുറന്നുവിടും. 1683 ക്യൂസെക്സ് വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് പോകും. 17,828 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് എത്തുന്നത്. കല്ലാർ ഡാമിലെ നാലു ഷട്ടറുകൾ ഉയർത്തി.

Related Stories

No stories found.
Times Kerala
timeskerala.com