തിരുവനന്തപുരം : കാസർഗോഡ് നിന്നുള്ള 21കാരിയെ ബന്ധുവായ സ്ത്രീ വലിയ കെണിയിലാണ് വീഴ്ത്തിയത്. ബംഗളുരു സൈബർ പോലീസിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് ചതി മനസിലായത്. (Mule Account Fraud Surges)
താൻ ഓൺലൈൻ തട്ടിപ്പ് കേസിൽ പ്രതി ആയെന്ന് അവർ അപ്പോഴാണ് മനസിലാക്കിയത്. സാജിതയെന്ന സ്ത്രീയുടെ ആവശ്യപ്രകാരം അവർ എ ടി എം കാർഡും അക്കൗണ്ട് വിവരങ്ങളടങ്ങിയ സിമ്മും കൈമാറിയിരുന്നു. മ്യൂൾ അക്കൗണ്ടും തുടങ്ങി.
യുവതി പരിഭ്രമത്തോടെ പൊലീസിന് പരാതി നൽകുകയും സാജിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുംബൈയിൽ വച്ചാണ് ഇവർ പിടിയിലായത്.