

കോഴിക്കോട്: മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ പ്രതിയെ വായനാട്ടിൽ നിന്നാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. അങ്കണവാടിയിലെത്തിയ കുട്ടി വയറുവേദനിക്കുന്നതായി ജീവനക്കാരിയോട് പരാതിപ്പെട്ടു. ജീവനക്കാരി കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോഴാണ് കുട്ടി താൻ നേരിട്ട പീഡനവിവരം പങ്കുവെച്ചത്.
അങ്കണവാടി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. മുക്കം പോലീസ് ഇൻസ്‌പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് വയനാട്ടിൽ വെച്ച് പ്രതി പിടിയിലായത്. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മിഥ്‌ലാജ് കുട്ടിയെ ഉപദ്രവിച്ചത്.
പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതായും വൈദ്യപരിശോധന പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചു.