
തിരുവനന്തപുരം: നടനും എം എൽ എയുമായ മുകേഷിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പുരോഗമാണെന്ന് പറഞ്ഞ മുരളീധരൻ, അദ്ദേഹത്തിന് ചികിത്സ നൽകേണ്ടതിന് പകരം സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.
അതോടൊപ്പം മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ എ ഡി ജി പി അജിത് കുമാറാണ് പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടി ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ കഴിഞ്ഞ ഏപ്രിൽ 17ന് ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് അറിയിച്ച മുരളീധരൻ, സുരേഷ് ഗോപിയെ സി പി എം സഹായിച്ച് വിജയിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുന്നയിച്ചു.