ദേവസ്വം ആശുപത്രിക്കായി 15 കോടി കൈമാറി, ആനകൾക്ക് 'വൻതാര' മാതൃകയിൽ പരിപാലനം ഉറപ്പ് നൽകി : ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി | Guruvayur

രാവിലെ ഏഴരയോടെ ഹെലികോപ്റ്ററിലാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്.
ദേവസ്വം ആശുപത്രിക്കായി 15 കോടി കൈമാറി, ആനകൾക്ക് 'വൻതാര' മാതൃകയിൽ പരിപാലനം ഉറപ്പ് നൽകി : ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി | Guruvayur
Published on

തൃശ്ശൂർ: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. ദർശനത്തിന് പുറമെ, ക്ഷേത്രവുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു.(Mukesh Ambani visits Guruvayur and assures assistance )

ദേവസ്വം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആദ്യ ഘട്ട സഹായമായി 15 കോടി രൂപ അംബാനി കൈമാറി. ഗുജറാത്തിൽ റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള 'വൻതാര' (Vantara) എന്ന ആനിമൽ വെൽഫെയർ പ്രോജക്ടിൻ്റെ പ്രവർത്തന മാതൃകയിൽ, ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.

രാവിലെ ഏഴരയോടെ ഹെലികോപ്റ്ററിലാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്‌ട്രേറ്റർമാരായ സി. മനോജ്, ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ദർശനത്തിനും കൂടിക്കാഴ്ചയ്ക്കും ശേഷം എട്ടുമണിയോടെ അദ്ദേഹം ഗുരുവായൂരിൽ നിന്ന് മടങ്ങിപ്പോയി.

Related Stories

No stories found.
Times Kerala
timeskerala.com