മലയോര ഹൈവേയിൽ ടിപ്പറിൽ നിന്ന് മണ്ണ് വീണ് റോഡിൽ ചളി: തെന്നി വീണ് പത്തിലേറെ ബൈക്ക് യാത്രക്കാർക്ക് പരിക്ക് | Mud

ഇനിയും മഴ പെയ്താൽ അപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്
മലയോര ഹൈവേയിൽ ടിപ്പറിൽ നിന്ന് മണ്ണ് വീണ് റോഡിൽ ചളി: തെന്നി വീണ് പത്തിലേറെ ബൈക്ക് യാത്രക്കാർക്ക് പരിക്ക് | Mud
Published on

മലപ്പുറം: സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്ക് ടിപ്പറിൽ മണ്ണ് കൊണ്ടുപോകുന്നതിനിടെ മലയോര ഹൈവേയിലെ റോഡിൽ വലിയ തോതിൽ ചളി നിറഞ്ഞത് വൻ അപകടങ്ങൾക്ക് കാരണമായി. കാളികാവ് മങ്കുണ്ടിൽ ഒരു കിലോമീറ്ററിലേറെ ദൂരത്തിൽ റോഡിൽ ചളി നിറഞ്ഞതോടെ, തെന്നിവീണ് പത്തിലേറെ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഉദരംപൊയിൽ സ്വദേശിനി ഉമ്മു സൽമയ്ക്ക് (44) ബൈക്ക് തെന്നി വീണ് കാലിന്‍റെ എല്ലിന് പൊട്ടലുണ്ടായി.(Mud turns the road muddy, More than ten bikers injured after slipping and falling)

റോഡിലൂടെ മണ്ണ് കൊണ്ടുപോകുമ്പോൾ ഇത് റോഡിൽ വീഴുകയും മഴവെള്ളവുമായി ചേർന്ന് ചളിയായി മാറുകയും ചെയ്യുകയായിരുന്നു. കാളികാവ് മങ്കുണ്ട് മുതൽ ഉദരംപൊയിലിന് സമീപം വരെ കാൽനടക്കാർക്ക് പോലും നടക്കാൻ കഴിയാത്ത തരത്തിൽ ചെളി നിറഞ്ഞു.

ആധുനിക രീതിയിൽ ഒന്നാം ഘട്ടം ടാറിംഗ് ചെയ്ത റോഡ് മിനുസമുള്ളതാണ്. ഇതിൽ ചളിയും വെള്ളവും ചേർന്നതോടെയാണ് ബൈക്കുകൾ എളുപ്പത്തിൽ തെന്നിപ്പോകാൻ ഇടയാക്കിയത്. അപകടത്തിൽപ്പെട്ട പലർക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ നിന്ന് വീണ നിലമ്പൂർ സ്വദേശിക്ക് ദേഹമാസകലം മുറിവേറ്റു.

ഇനിയും ഒട്ടേറെ ഭാഗങ്ങളിൽ മണ്ണും പൊടിയും റോഡിൽ തങ്ങിനിൽക്കുന്നതിനാൽ ഇനിയും മഴ പെയ്താൽ അപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ടിപ്പർ ലോറികൾക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com