തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. (MT Ramesh on Sabarimala gold case )
വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയുടെ സമഗ്രമായ അന്വേഷണം വേണമെന്ന് എം ടി രമേശ് ആവശ്യപ്പെട്ടു.
ആരാണ് ഇതിനൊക്കെ അധികാരം കൊടുത്തത് എന്ന് ചോദിച്ച അദ്ദേഹം, എൻ വാസു ദേവസ്വം പ്രസിഡൻറായി വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തത് എന്നും ആരോപിച്ചു. വാസു മുഖ്യമന്ത്രിയുടെ പ്രതിപുരുഷൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.