
മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ 92 -)o ജന്മദിനത്തിൽ എം. ടി യുടെ ‘സർഗ്ഗ ലോകം’ എന്ന വിഷയം മുൻനിർത്തി ഭാരത് ഭവനിൽ ഡോ. കെ എസ് രവികുമാർ സംസാരിച്ചു. തുടർന്ന് ദേശീയ പുരസ്‌ക്കാരത്തിനർഹമായ എം.ടി യുടെ നിർമ്മാല്യം എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. സാംസ്‌കാരിക കൂട്ടായ്മയിൽ ഡോ. പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ബൈജു ചന്ദ്രൻ, ഗിരിജ സേതുനാഥ്, ഡോ.റെജിയ സി.എസ്, ജെയ്സപ്പൻ മത്തായി എന്നിവർ പങ്കെടുത്തു. ഭാരത് ഭവനും ചലച്ചിത്ര അക്കാദമിയും സംയുകതമായാണ് സാംസ്‌കാരിക കൂട്ടായ്മയും ചലച്ചിത്ര പ്രദർശനവും ഒരുക്കിയത്.