കണ്ണൂര്‍ : എംഎസ്എഫ് മതസംഘടനയാണെന്ന മുബാസ് സി എച്ചിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എംഎസ്എഫ് മതസംഘടന തന്നെയാണ് എന്നാണ് മുബാസ് പറഞ്ഞത്.
എസ്എഫ്‌ഐ നേതാക്കളെ 'സംഘി' ചാപ്പ കുത്തിയ എംഎസ്എഫുകാര്‍ കെഎസ്‌യു നേതാവിനെയും 'സംഘി' ചാപ്പ കുത്തുമോ എന്ന് വി വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വി വസീഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം......
കെ.എസ്.യു കണ്ണൂര്‍ ജില്ല സെക്രട്ടറി മുബാസ്.സി.എച്ച് എം.എസ്.എഫിനെ കുറിച്ച് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്
``MSF മത സംഘടന തന്നെയാണ്. മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ. കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ...``
എസ്.എഫ്.ഐ നേതാക്കളെ സംഘി ചാപ്പ കുത്തിയ എം.എസ്.എഫും എം.എസ്.എഫിന്റെ ഉപദേശകരായ മൗദൂദികളും കെ.എസ്.യു നേതാവിനെയും `സംഘി’ചാപ്പകുത്തുമോ?