കണ്ണൂർ: ഇരിട്ടി വിളക്കോട് എം.എസ്.എഫ് ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നൈസാമിനെ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിന് പരിക്കേറ്റ നൈസാമിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(MSF leader hacked in Kannur, SDPI accused of being behind it)
രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന നൈസാമിനെ കാറിലും ബൈക്കിലുമായി എത്തിയ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ആദ്യം ക്രൂരമായി മർദ്ദിച്ച സംഘം വെട്ടുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് എം.എസ്.എഫ് ആരോപിച്ചു. സംഭവത്തിൽ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.