കണ്ണൂരിൽ MSF നേതാവിന് വെട്ടേറ്റു | MSF

ആക്രമണം ഇരിട്ടിയിൽ വെച്ച്
 MSF leader hacked in Kannur
Updated on

കണ്ണൂർ: വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. എംഎസ്എഫ് ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു. പരിക്കേറ്റ നൈസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.( MSF leader hacked in Kannur)

ഇന്നലെ രാത്രി ഇരിട്ടിയിൽ വെച്ചാണ് നൈസാമിന് നേരെ ആക്രമണമുണ്ടായത്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നൈസാം പോലീസിന് മൊഴി നൽകി. തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ലീഗ് - എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.

തിരഞ്ഞെടുപ്പ് ദിവസമുണ്ടായ വിവിധ സംഘർഷങ്ങളുടെ തുടർച്ചയാകാം ഈ ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com