MSF : 'SFI നേതാക്കളുടെ ഉള്ളിലെ വർഗീയ, വംശീയ വെറിയാണ് പുറത്തു വരുന്നത്': MSF

വർഗീയ കാർഡാണ് എസ് എഫ് ഐ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
MSF : 'SFI നേതാക്കളുടെ ഉള്ളിലെ വർഗീയ, വംശീയ വെറിയാണ് പുറത്തു വരുന്നത്': MSF
Published on

മലപ്പുറം : എം എസ് എഫ് കാലിക്കറ്റ് സർവ്വകലാശാല പിടിച്ചത് തട്ടിന്പുറത്തുള്ള അറബിക് കോളേജ് യു യു സിമാരെ വച്ചാണെന്ന എസ് എഫ് ഐയുടെ പരിഹാസത്തോട് പ്രതികരിച്ച് പാർട്ടി രംഗത്തെത്തി. (MSF against SFI leaders' mockery)

എസ് എഫ് ഐ നേതാക്കളുടെ ഉള്ളിലെ വർഗീയ, വംശീയ വെറിയാണ് ഈ പ്രതികരണത്തിലൂടെ പുറത്തു വരുന്നത് എന്നാണ് എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് പറഞ്ഞത്.

അറബി കോളേജിൽ അറബി മാത്രമല്ലല്ലോ പഠിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ കാർഡാണ് എസ് എഫ് ഐ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com