Kerala
MSC Ship : 'സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക 9531 കോടി, ഇത്രയും തുക നൽകാനാവില്ല': MSC കമ്പനി
പ്രാഥമികമായി എത്ര തുകയാണ് കെട്ടിവയ്ക്കാൻ കഴിയുന്നതെന്ന് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. നിലവിൽ വിഴിഞ്ഞം തുറമുഖത്തുള്ള കപ്പലിൻ്റെ അറസ്റ്റ് തുടരുമെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു
കൊച്ചി : കേരള തീരത്ത് എം എസ് സി കമ്പനിയുടെ കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ സർക്കാർ ആവശ്യപ്പെട്ട തുക നൽകാൻ കഴിയില്ലെന്ന് കമ്പനി ഹൈക്കോടതിയിൽ പറഞ്ഞു. (MSC Ship Capsizes)
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് 9531 കോടി രൂപ ആണെന്നും, ഇത്രയും വലിയ തുക നൽകുന്നത് പ്രായോഗികമല്ലെന്നും അവർ കൂട്ടിച്ചേർത്തു. കമ്പനിയുടെ പ്രതികരണം ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചപ്പോഴാണ്.
പ്രാഥമികമായി എത്ര തുകയാണ് കെട്ടിവയ്ക്കാൻ കഴിയുന്നതെന്ന് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. നിലവിൽ വിഴിഞ്ഞം തുറമുഖത്തുള്ള കപ്പലിൻ്റെ അറസ്റ്റ് തുടരുമെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. ഹർജി വീണ്ടും അടുത്ത മാസം 6ന് പരിഗണിക്കും.