
തിരുവനന്തപുരം: ഇന്ന് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും(Vizhinjam port). മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള 'MSC ഐറീന'യാണ് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യുക. രാവിലെ 8 മണിയോടെ എത്തുന്ന കപ്പലിന് 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമാണുള്ളത്.
കപ്പലിലെ 24,000 മീറ്റർ ഡെക്ക് ഏരിയയിലായി ഏകദേശം 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വയ്ക്കാനാകും. 35 ജീവനക്കാരുമായി വിഴിഞ്ഞത്ത് എത്തുന്ന കപ്പലിലെ ക്യാപ്റ്റൻ തൃശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. ജീവനക്കാരിൽ ഒരു മലയാളി കൂടി ഉണ്ടെന്നും വിവരമുണ്ട്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ആദ്യമായെത്തുന്ന MSC ഐറീന വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347 - മത്തെ കപ്പലാണ്.