കൊച്ചി : എം എസ് സി എൽസ കപ്പൽ അപകടത്തിൽ വിഴിഞ്ഞം സീപോർട്ടിനെയും എം എസ് സി കപ്പൽ കമ്പനിയെയും കക്ഷികളാക്കാൻ നിർദേശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. (MSC Elsa cargo ship accident in Kochi coast )
ഹൈക്കോടതിയിലടക്കം കപ്പൽ അപകടവുമായി ബന്ധപ്പെട്ടുള്ള ഹർജിയുടെ വിവരവും ട്രൈബ്യൂണൽ തേടി.
നടപടി ഉണ്ടായിരിക്കുന്നത് കപ്പൽ അപകടം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം രജിസ്റ്റർ ചെയ്ത കേസിലാണ്.