കൊച്ചി : കേരള തീരത്ത് മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം എസ് സി എൽസയിൽ നിന്നുമുള്ള പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ തുടർച്ചയായി തീരത്ത് അടിയുന്നത് ആശങ്കയുണർത്തുന്നുവെന്ന് ഡിജി ഷിപ്പിംഗ്. (MSC Elsa 3 cargo ship accident)
790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് നാലു ദിവസത്തിനുള്ളിൽ നീക്കം ചെയ്തത്. ഇത് 14 മെട്രിക് ടൺ ആണ്. കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞിരിക്കുന്നത് വേളി, പെരുമാതുറ തീരങ്ങളിലാണ്.
ഇതുവരെയും നീക്കം ചെയ്തത് 59.6 മെട്രിക് ടൺ അവശിഷ്ടങ്ങളാണ്. കപ്പലിലെ എണ്ണ നീക്കം ചെയ്ത് തുടങ്ങിയിട്ടില്ല.