കൊച്ചി : അറബിക്കടലിൽ കേരള തീരത്ത് അപകടത്തിൽപ്പെട്ട മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം എസ് സി എൽസ 3യിൽ നിന്നുള്ള എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. (MSC Elsa 3 Cargo ship accident)
എം എസ് സി കമ്പനി ഏർപ്പെടുത്തിയ സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഇതോടെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കമ്പനിക്ക് അന്ത്യശാസനം നൽകി.
എണ്ണ നീക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഷിപ്പിംഗ് ഡയറക്ടർ ജനറൽ അറിയിച്ചത്. ടി ആൻഡ് ടി സാൽവേജ് കമ്പനിയാണ് ദൗത്യത്തിൽ നിന്ന് പിന്മാറിയത്. കപ്പൽ മുങ്ങിയ ഭാഗത്ത് നേർത്ത എണ്ണപ്പാളികൾ കണ്ടുതുടങ്ങിയെന്നാണ് കോസ്റ്റ്ഗാർഡ് പറയുന്നത്.