തിരുവനന്തപുരം : അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പലായ എം എസ് സി എൽസ 3 മുങ്ങിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം യോഗം ചേർന്നു. ഇത് കപ്പലിലെ കെമികക്കലുകളുടെ കൈകാര്യം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ്.(MSC Elsa-3 Cargo ship accident)
ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും യോഗത്തിൽ പങ്കെടുത്തു. വിവിധ ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
കപ്പൽ മുങ്ങിയതിന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം നിരോധിച്ചിട്ടുണ്ട്. തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. ഡ്രോൺ സർവേ ഉൾപ്പെടെ നടത്തും. ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് ഇവ നീക്കം ചെയ്യും.