കൊച്ചി : എം ആർ അജിത് കുമാർ ശബരിമലയിലേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ അദ്ദേഹത്തെ സംരക്ഷിച്ച് സംസ്ഥാന സർക്കാർ. കുറ്റം ട്രാക്ടർ ഡ്രൈവറുടെ മേൽ ചുമത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തു. (MR Ajith Kumar's Sabarimala tractor journey)
ഹൈക്കോടതിയിൽ ഇതിൻ്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പമ്പ പൊലീസാണ് കേസെടുത്തത്. എഫ് ഐ ആറിൽ അജിത് കുമാറിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല.
ഇതിൽ പറയുന്നത് അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചുവെന്നും, ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റിയെന്നുമാണ്.