തിരുവനന്തപുരം : തലസ്ഥാനത്ത് നിന്നും ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയ സംഭവത്തിൽ ഞെട്ടലും നടുക്കവും മാറാതെ എം പിമാർ. ഇത് മൂന്നാം ജന്മം ആണെന്നാണ് അടൂർ പ്രകാശ് എം പി പറഞ്ഞത്. (MPs about Air India flight emergency landing in Chennai)
പൈലറ്റിൻ്റെ മനഃസാന്നിധ്യം ആണ് രക്ഷയായതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പ്രതികരിച്ചു. അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ കോന്നി എം എൽ എ ആയിരുന്നപ്പോൾ നദിയിൽ വീണ് ഒഴുകിപ്പോയതാണ് വിമാനത്തിൽ ഇരുന്നപ്പോൾ ഓർത്തതെന്ന് അടൂർ പ്രകാശ് പറഞ്ഞു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പരാതി നൽകുമെന്നും, വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ മനുഷ്യരുടെയും ജീവൻ വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.