സംസ്ഥാനത്ത് വീണ്ടും എംപോക്സ് ബാധ; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും എംപോക്സ് ബാധ; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Published on

വീണ്ടും സംസ്ഥാനത്ത് എംപോക്സ്‌ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ യുഎയിൽ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്സ്‌ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂർ സ്വദേശിക്കും രോഗബാധ ഉണ്ടായിരിക്കുന്നത്. എംപോക്‌സ് രോഗികളുമായി സമ്പർക്കം ഉണ്ടായവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദ്ദേശം നല്‍കി.

Related Stories

No stories found.
Times Kerala
timeskerala.com