എംപോക്സ്‌ ക്ലേയ്ഡ് 1B കേസ്; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

എംപോക്സ്‌ ക്ലേയ്ഡ് 1B കേസ്; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
Published on

എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം. പ്രഹരശേഷി കൂടുതലുള്ള വകഭേദമാണെങ്കിലും, എല്ലാവിവിധ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കോട്ടയത്ത് വ്യക്തമാക്കി.

അതേസമയം, ആലപ്പുഴയിൽ എംപോക്സ് സംശയം കാരണം വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ഇപ്പോൾ ക്വാറന്റീനിലാണ്. അതിനോടൊപ്പം കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി.

Related Stories

No stories found.
Times Kerala
timeskerala.com