Boat accident : മൊസാംബിക്കിലെ ബോട്ട് അപകടം : കാണാതായവരിൽ കൊല്ലം സ്വദേശിയും, കുടുംബത്തിന് വിവരം ലഭിച്ചു, തിരച്ചിൽ തുടരുന്നു

ഇക്കൂട്ടത്തിൽ എറണാകുളം സ്വദേശിയും ഉണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം.
Mozambique boat accident
Published on

കൊല്ലം : മൊസാംബിക്കിലെ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായവരിൽ കൊല്ലം സ്വദേശിയും ഉണ്ടെന്ന് വിവരം. കാണാതായത് കൊല്ലം തേവലക്കര സ്വദേശിയായ ശ്രീരാഗ് രാധാകൃഷ്ണനെയാണ്. (Mozambique boat accident )

ഇയാൾ സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ്. എംബസിയിൽ നിന്നും കമ്പനിയിൽ നിന്നും ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. കാണാതായ 5 ഇന്ത്യക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഇക്കൂട്ടത്തിൽ എറണാകുളം സ്വദേശിയും ഉണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com