എറണാകുളം : മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ എറണാകുളം സ്വദേശിയും ഉണ്ടെന്ന് വിവരം. 5 ഇന്ത്യക്കാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.(Mozambique boat accident updates)
എറണാകുളം പിറവം സ്വദേശിയാണ് കാണാതായ മലയാളിയെന്നാണ് വിവരം. അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബന്ധുക്കൾക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നത് പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ്. ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി.