പാലക്കാട്: ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് പിടികൂടിയത് അതീവ രഹസ്യമായ നീക്കങ്ങളിലൂടെ. ശനിയാഴ്ച അർദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്നാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം എംഎൽഎയെ പിടികൂടിയത്ത്.(Movie style operation, Hotel room surrounded at midnight, Rahul Mamkootathil refuses to come out, finally caught)
ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം ഹോട്ടലിൽ താമസിക്കുകയായിരുന്ന രാഹുൽ എത്തിയ സമയം മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ട് ജീപ്പുകളിലായെത്തിയ സംഘം ഹോട്ടലിൽ കയറിയ ഉടൻ റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. തുടർന്ന് എംഎൽഎയുടെ മുറിയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആദ്യം പുറത്തിറങ്ങാൻ വിസമ്മതിച്ച രാഹുൽ, അഭിഭാഷകനെ കാണാൻ സമയം ചോദിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. സഹായികൾ മുറിയിലില്ലാത്ത സമയം നോക്കിയായിരുന്നു പോലീസിന്റെ ഈ മിന്നൽ നീക്കം.
കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ തുടക്കത്തിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ആലത്തൂരിലേക്ക് കൊണ്ടുപോകുന്നു എന്നാണ് പോലീസ് അറിയിച്ചതെന്ന് എംഎൽഎയുടെ പി.എ പറഞ്ഞുവെങ്കിലും അവിടെ എത്തിച്ചിരുന്നില്ല. ഒടുവിൽ പത്തനംതിട്ട പോലീസാണ് കസ്റ്റഡിയിലെടുത്തതെന്നും രാഹുലിനെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയതായും സ്ഥിരീകരിച്ചു.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. ഇ-മെയിൽ വഴി യുവതി അയച്ച പരാതിയിലാണ് പുതിയ നടപടി. നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, സാമ്പത്തിക ചൂഷണം. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതിയിൽ നിന്ന് എംഎൽഎ മുൻകൂർ ജാമ്യം നേടിയിരുന്നു.