പാലക്കാട് : വാണിയംകുളം പനയൂരിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വീടുകളുടെ മുകളിലടക്കം കല്ലും മണ്ണും വന്നുനിറഞ്ഞു. പ്രദേശവാസികൾ ഉരുൾപൊട്ടൽ ഉണ്ടായോ എന്ന ആശങ്കയിലാണ്. (Mountain flash floods in Palakkad)
ഭയാനകമായ ശബ്ദം കേട്ടതായാണ് പനയൂർ ഇളംകുളത്തെ ജനങ്ങൾ പറയുന്നത്. പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. ആകെ 7 വീടുകളാണ് ഇവിടെയുള്ളത്.
ഇക്കൂട്ടത്തിൽ മൂന്ന് വീടുകളുടെ മതിലുകൾ ഇടിഞ്ഞു താഴ്ന്നു. ജില്ലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.