

കൊച്ചി: 12,999 രൂപ വിലയിൽ മികച്ച ബജറ്റ് ഫോണായ മോട്ടോ ജി57 പവർ പുറത്തിറക്കി മോട്ടോറോള. ലോകത്തിലെ ആദ്യത്തെ സ്നാപ്പ്ഡ്രാഗൺ 6എസ് ജൻ 4, സെഗ്‌മെന്റിലെ ഏറ്റവും മികച്ച 50എംപി സോണി ലിറ്റിയ 600 ക്യാമറ, ഏറ്റവും ഉയർന്ന 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി, ആൻഡ്രോയ്ഡ് 16, 6.72” 120എച്ച്സെഡ് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, മൾട്ടിടാസ്കിംഗിനായി സ്വൈപ്പ് ടു ഷെയർ, സ്വൈപ്പ് ടു സ്ട്രീം എന്നിവയുള്ള സ്മാർട്ട് കണക്റ്റ് 2.0 എന്നിവയെല്ലാം ജി57 പവറിൽ വരുന്നുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ, മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ, മാജിക് എഡിറ്റർ തുടങ്ങിയ ഗൂഗിൾ ഫോട്ടോസ് എഐ ടൂളുകൾ പോലുള്ള വിപുലമായ ജനറേറ്റീവ് എഐ ഫോട്ടോഗ്രാഫി ടൂളുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, ബാസ് ബൂസ്റ്റ് എന്നിവ ഉപയോഗിച്ച് ട്യൂൺ ചെയ്ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും വരുന്നുണ്ട്. റെഗറ്റ, ഫ്ലൂയിഡിറ്റി, കോർസെയർ എന്നീ മൂന്ന് പാന്റോൺ ക്യൂറേറ്റഡ് ഡിസൈനിലും വീഗൻ ലെതർ ഫിനിഷുകളിലും മോട്ടോ ജി57 പവർ ലഭ്യമാണ്.